സിൽവർ ജൂബിലി സമ്മേളനവും ഓഡിറ്റോറിയം ശിലാസ്ഥാപനവും

തച്ചനാട്ടുകര: നാട്ടുകൽ ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സ് (ഐ.എൻ.ഐ.സി) പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി. മുഹഖിഖുൽ ഉലമ സ്മാരക സൗധം സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സൈതലവി മാസ്റ്റർ സ്മാരക സ്കൂൾ ബിൽഡിങ് സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എ.എം. നൗഷാദ് ബാഖവി മത പ്രഭാഷണം നടത്തി. ഇമ്പിച്ചികോയ തങ്ങൾ കൊടക്കാട്, ഹംസ ഫൈസി അൽ ഹൈത്തമി, സി. മുഹമ്മദ്കുട്ടി ഫൈസി, കളത്തിൽ അബ്ദുല്ല, കെ.സി. അബൂബക്കർ ദാരിമി, മുസ്തഫ അഷ്റഫി കക്കുപ്പടി, എ.കെ. മുസ്തഫ, ശരീഫ് റഹ്മാനി, വി.പി. മുഹമ്മദാജി, എൻ. ഹബീബ് ഫൈസി, പിലാക്കൽ ഷൗക്കത്തലി, അഡ്വ. ടി.എ. സിദ്ദീഖ്, ഷമീർ ഫൈസി കോട്ടോപ്പാടം, എൻ.പി. മുഹമ്മദാലി ഹാജി, പി.ടി. ഖാലിദ് മാസ്റ്റർ, കെ.പി. നാസർ, സി.പി. അലവി മാസ്റ്റർ, പി.ടി. സിദ്ദീഖ്, കുഞ്ഞഹാജി, സി. അബൂബക്കർ, റഷീദ് ആനക്കയം, എൻ. സെയ്താലി എന്നിവർ സംസാരിച്ചു. എം.എസ്. അലവി സ്വാഗതവും ഫിറോസ് ഹുദവി നന്ദിയും പറഞ്ഞു. ഫോട്ടോ നാട്ടുകൽ ഐ.എൻ.ഐ.സി സിൽവർ ജൂബിലി ആഘോഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.