പാലക്കാട്: മാത്തൂര്‍ വെട്ടിക്കാട് ശ്രീ ശങ്കര അദ്വൈതാശ്രമത്തിെൻറ ആഭിമുഖ്യത്തില്‍ ചിദാനന്ദപുരി സ്വാമിയുടെ ധര്‍മപ്രഭാഷണ പരമ്പരയും സംശയ നിവാരണവും മാര്‍ച്ച് ഒന്ന് മുതല്‍ ഏഴുവരെ കൊപ്പം ലയണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും വൈകീട്ട് ആറ് മുതലാണ് പ്രഭാഷണം. ധന്യാഷ്ടകം എന്ന വേദാന്തകൃതിയാണ് പ്രഭാഷണ വിഷയം. ബ്രഹ്മചാരി ശാന്തചൈതന്യ, ജി. മധുസൂദനന്‍ മാസ്റ്റർ, സുധര്‍മന്‍ ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.