വിദ്യാലയത്തിൽ സാമൂഹികവിരുദ്ധ ശല്യം; ക്ലാസിൽ കയറാനാകാതെ വിദ്യാർഥികൾ

താനൂർ: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൽ.പി വിഭാഗത്തിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതിനെത്തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിൽ. തിങ്കളാഴ്ച രാവിലെ ആദ്യമെത്തിയ വിദ്യാർഥികളാണ് ക്ലാസ് മുറികളുടെ പൂട്ടുകൾ തകർത്ത് വാതിലുകൾ തുറന്നിട്ട നിലയിൽ കണ്ടത്. സ്കൂളിലെത്തിയ അധ്യാപകർ നടത്തിയ പരിശോധനയിലാണ് ഓഫിസ് ഉൾപ്പെടെ ക്ലാസ് മുറികൾ വൃത്തികേടാക്കിയത് ശ്രദ്ധയിൽപെട്ടത്. ഓഫിസ് മുറിയിൽ മുട്ടത്തോടുകൾ വിതറുകയും ക്ലാസ് മുറികളിൽ തൂക്കിയ ചാർട്ടിലും ബോർഡിലും അശ്ലീല പദങ്ങൾ എഴുതി വെക്കുകയും ചെയ്തിട്ടണ്ട്. ക്ലാസ് മുറികൾ പൂർണമായും വൃത്തികേടായതോടെ പുസ്തകങ്ങളുമായി കുരുന്നുകൾ പുറത്ത് നിൽക്കേണ്ട അവസ്ഥയാണുണ്ടായത്. ഇതിനു മുമ്പും പലതവണ വിദ്യാലയത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നിട്ടുണ്ട്. ഒരുതവണ സ്കൂളിലെ മൂന്ന് കമ്പ്യൂട്ടറുകളും മോഷണം പോയിരുന്നു. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു. സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യവുമായി നാട്ടുകാരും രംഗത്തെത്തി. പരിപാടികൾ ഇന്ന് തിരൂർ സെൻട്രൽ ജങ്ഷൻ: ആത്മീയ ചൂഷണത്തിനെതിരെ പൊതുയോഗം -കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ -7.00 പട്ടർനടക്കാവ് ടി.കെ.ബി ഓഡിറ്റോറിയം: വലിയ പറപ്പൂർ മഹല്ല് ജമാഅത്ത് ഒരുക്കുന്ന വനിത ക്ലാസ്, ഫാത്തിമ ടീച്ചർ പറവണ്ണ -2.00 കൈനിക്കര എ.കെ.എം.എം ഹാൾ: കൈനിക്കര എ.എം.എൽ.പി സ്കൂൾ 77ാം വാർഷികാഘോഷം, കുട്ടികളുടെ കലാപരിപാടികൾ -9.30, യാത്രയയപ്പ് സമ്മേളനം, ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് -3.30 നിറമരുതൂർ മരുന്നും കുഴിയിൽ നാഗക്കാവ് ഭദ്രകാളി ക്ഷേത്രം: നാഗപ്പാട്ടും നാഗക്കളവും -600
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.