മധുവി‍െൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ കൊലപ്പെടുത്തിയെതന്നാണ് പറയുന്നത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ട്. ഇപ്പോള്‍ പ്രതികളായിട്ടുള്ളവര്‍ ഉള്‍പ്പെട്ട ഏതോ വലിയ കുറ്റത്തെ കുറിച്ച് മധുവിന് അറിവുണ്ടായിരിക്കാം. മധുവിനെ ഇല്ലാതാക്കിയാലെ ഈ സംഭവം പുറത്തുവരാതിരിക്കൂ എന്ന് കണക്ക് കൂട്ടിയിട്ടാവാം കൊലപ്പെടുത്തിയതെന്നും ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് ഇ.പി. കുമാരദാസ്, ദിലീപ് വട്ടോള്ളിക്കാവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.