കെ.പുരം ജനകീയ വായനശാല പാലിയേറ്റിവ് കൂട്ടായ്മക്ക് കീഴിലാണ് കിടപ്പിലായ വായന തൽപരരായ രോഗികൾക്ക് പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത് താനൂർ: വായന തൽപരരായ കിടപ്പിലായ രോഗികൾക്ക് അക്ഷരസാന്ത്വനം പകർന്ന് വായനശാല പാലിയേറ്റിവ് കൂട്ടായ്മ, കെ.പുരം ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് കീഴിലെ ഉറ്റോർ കൂട്ടം കൂട്ടായ്മയാണ് പദ്ധതി ഒരുക്കിയത്. രോഗികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ, ദിനപത്രം, മാസികകൾ തുടങ്ങിയവയാണ് വായനശാല പ്രവർത്തകർ വീടുകളിലെത്തിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം താനൂർ നഗരസഭ കൗൺസിലർ ഫാത്തിമത്ത് സുഹറയും സാന്ത്വനം പാലിയേറ്റിവ് ക്ലിനിക് പ്രതിനിധി മേജർ വാസുവും ചേർന്ന് ചീരാൻ കടപ്പുറം സ്വദേശി പൗറകത്ത് അബ്ദുൽ കരിമിന് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. ദിനപത്രത്തിെൻറ വരിസംഖ്യ മണമ്മൽ സുബ്രഹ്മണ്യൻ കോന്നാത്ത് ചന്ദ്രന് കൈമാറി. ചടങ്ങിൽ വായനശാല പ്രസിഡൻറ് ഇ.വി. സുകുമാരൻ, സെക്രട്ടറി കെ. ശിവദാസ്, അഫ്സൽ കെ.പുരം എന്നിവർ സംബന്ധിച്ചു. photo: tir mw2 കെ.പുരം ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ കീഴിൽ തുടക്കമിട്ട അക്ഷരസാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം കൗൺസിലർ ഫാത്തിമത്ത് സുഹറയും മേജർ വാസുവും ചേർന്ന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു ഭിക്ഷാടനത്തിനെതിരെ ബോധവത്കരണത്തിന് നാളെ തുടക്കം തിരൂർ: ഭിക്ഷാടനം രാജ്യത്തിനും സമൂഹത്തിനും വിപത്ത് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ജെ.സി.ഐയുടെ ആഭിമുഖ്യത്തിൽ റാലിയടക്കമുള്ള വിപുലമായ പരിപാടികൾക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ഒന്നാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച രാവിെല 10ന് തിരൂർ നഗരത്തിൽ നടക്കും. തിരൂർ മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി മുനിസിപ്പൽ ഓഫിസിലെത്തി ചെയർമാന് നിവേദനം കൈമാറും. തിരൂരിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന റാലിയിൽ വിവിധ കോളജുകളിലെ 500ലധികം വിദ്യാർഥികൾ അണിനിരക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ തിരൂർ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കുകയും ചെറിയ ക്ലാസിലെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യും. വാർത്ത സമ്മേളനത്തിൽ വി.വി. സത്യാനന്ദൻ, ഡോ. ഫവാസ് മുസ്തഫ, ജംഷാദ് കൈനിക്കര, എം.കെ. അബ്ദുൽ റഷീദ്, സി.കെ. ഹാരിസ്, റിയാസ്, ഷമീർ കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.