തേഞ്ഞിപ്പലം: അംഗീകാരത്തിെൻറ പേരുപറഞ്ഞ് ന്യൂനപക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) ഫെബ്രുവരി 24ന് സമര പ്രഖ്യാപന കൺെവൻഷൻ നടത്തും. രാവിലെ ഒമ്പതിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ. അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപന മേധാവികളും അംഗീകാരമില്ലാത്ത മറ്റ് സ്കൂൾ മേധാവികളും പങ്കെടുക്കണമെന്ന് ചേളാരി സമസ്താലയത്തിൽ നടന്ന അസ്മി സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.