കൊണ്ടോട്ടി: ദുബൈയിൽനിന്നെത്തുന്ന യാത്രക്കാരുടെ ബാഗേജുകളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാകുന്ന പരാതി നേരത്തെയും. സമാന പരാതികൾ നിരവധി തവണ ഉയർന്നതിനെതുടർന്ന് കഴിഞ്ഞമാസം ചേർന്ന സുരക്ഷ കമ്മിറ്റി യോഗത്തിൽ വിമാനക്കമ്പനികൾ വിഷയം ഉന്നയിച്ചിരുന്നു. മറ്റ് വിമാനത്താവളങ്ങളിൽനിന്നുമുള്ള യാത്രക്കാരിൽനിന്ന് ഇൗ രീതിയിലുള്ള പരാതികൾ അടുത്ത കാലത്തൊന്നും ലഭിച്ചിട്ടില്ലെന്നാണ് എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികരണം. സാധനങ്ങൾ നഷ്ടമാകുന്നതായി ബന്ധപ്പെട്ട് സി.സി.ടി.വി പരിശോധിക്കണമെന്ന ആവശ്യവുമായി നിരവധി പേർ സമീപിക്കാറുണ്ടെന്ന് അതോറിറ്റി അറിയിച്ചു. കരിപ്പൂർ പൊലീസിനോടൊപ്പമാണ് പരാതിക്കാർ വരാറുള്ളത്. കൂടുതൽ കേസുകളിലും ബാഗേജുകൾ മാറിപ്പോകുന്ന പരാതികളാണുണ്ടാകാറുള്ളത്. വിമാനത്തിെൻറ ലഗേജുകൾ ഇറക്കുന്ന അണ്ടർക്യാരേജ് മുതൽ യാത്രക്കാർ ഏറ്റുവാങ്ങുന്ന കൺവെയർ ബെൽറ്റ് വരെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ലഗേജുകൾ സൂക്ഷിക്കുന്നതിന് ഉൾവശത്ത് മാത്രമാണ് കാമറകൾ ഇല്ലാത്തത്. നേരത്തെ, കരിപ്പൂരിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമാകുന്നത് പതിവായിരുന്നു. വ്യാപക പരാതി ഉയർന്നതോടെ അതോറിറ്റി എല്ലായിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് പരാതികൾ കുറഞ്ഞത്. യാത്രക്കാരൻ മറന്ന മാല മോഷ്ടിച്ച സംഭവത്തിൽ കഴിഞ്ഞവർഷം ജൂണിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവവുമുണ്ടായിരുന്നു. സി.സി.ടി.വി പരിശോധനയിലാണ് ഉദ്യോഗസ്ഥൻ മോഷണം നടത്തുന്ന ദൃശ്യങ്ങൾ വ്യക്തമായത്. ബാഗേജുകൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് ഇൗയിടെ പരാതികൾ കുറവാണെന്ന് കരിപ്പൂർ പൊലീസും അറിയിച്ചു. ലഭിക്കുന്ന പരാതികളിൽ എയർപോർട്ട് ഡയറക്ടർക്ക് കത്ത് കൊടുത്തതിന് ശേഷം ഉടൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാറുെണ്ടന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.