പഞ്ചായത്തുകളുടെ ഇടപെടൽ ജനത്തിന് ബോധ്യപ്പെടണം ^മന്ത്രി

പഞ്ചായത്തുകളുടെ ഇടപെടൽ ജനത്തിന് ബോധ്യപ്പെടണം -മന്ത്രി ആലത്തൂർ: വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടുന്നതായി ജനങ്ങൾക്ക് ബോധ്യപ്പെടണമെന്ന് മന്ത്രി എ.കെ. ബാലൻ. കാവശ്ശേരി ഗ്രാമ പഞ്ചായത്തിലെ കെ.സി.പി എച്ച്.എസ്.എസിൽ 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽപെട്ട വിദ്യാഭ്യാസ, വയോജന, ലൈബ്രറി േപ്രാജക്ടുകളിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാർഥികൾക്കുള്ള സൈക്കിൾ, ലാപ്ടോപ്, ഫർണിച്ചർ എന്നിവയുടെ വിതരണവും മന്ത്രി നിർവഹിച്ചു. സ്കൂൾ ലൈബ്രറികൾക്ക് ബാലസാഹിത്യം, അലമാര, ഉച്ചഭക്ഷണ വിതരണ പാത്രം, വയോജനങ്ങൾക്ക് കട്ടിൽ, അംഗൻവാടികൾക്ക് ഫർണിച്ചർ എന്നിവയുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. ഭാമ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി നിർവഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കെ. ചന്ദ്രൻ, ടി. വാസു, വഹീദ ഉമ്മർ, തുളസി, സുഭദ്ര ആർ, സംഗീത ബൈജു, സി. രമേശ് കുമാർ, പി.കെ. ഉണ്ണികൃഷ്ണൻ, ടി. വേലായുധൻ, കെ.സി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ രാജശ്രീ, പ്രധാനാധ്യാപകൻ കെ.പി. രവി, കെ. ബാലകൃഷ്ണൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.