നിലമ്പൂർ: ചാലിയാറിെൻറ കരയില്‍ ഒത്തുകൂടി ചിത്രങ്ങള്‍ വരച്ച് വരക്കൂട്ടത്തിെൻറ ദ്വിദിന ക്യാമ്പിന് നിലമ്പൂരില്‍ തുടക്കമായി. ജില്ലയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ വരക്കൂട്ടമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിലമ്പൂര്‍ കനോലി പ്ലോട്ടിലാണ് ക്യാമ്പ്. ചിത്രകലയെ പ്രോത്സാഹിപ്പിക്കാനും കലാകാരന്മാരുടെ ജീവിതസാഹചര്യം ശക്തിപ്പെടുത്താനും സഹായകമാവും വിധത്തിലാണ് ക്യാമ്പ്. ഇവിടെ രൂപപ്പെടുന്ന ചിത്രങ്ങള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാൻ സംവിധാനങ്ങളൊരുക്കും. കൂടാതെ ചിത്രങ്ങളുടെ വിൽപനയും ലക്ഷ്യമിടുന്നുണ്ട്. റിജു വെള്ളിലയാണ് ക്യാമ്പിെൻറ ക്യൂറേറ്റർ. സതീഷ് ചളിപ്പാടം, യൂനുസ് മുസ്ല്യാരത്ത്, ഷമീര്‍ സീഗൾ, സുരേഷ് ചാലിയാര്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.