തിരൂർ: ബാർ കൗൺസിൽ ഓഫ് ഇന്ത്യയും തിരൂർ ബാർ അസോസിയേഷനും ചേർന്ന് ഒരുക്കുന്ന അഭിഭാഷക തൊഴിൽ നൈപുണ്യ ശിൽപശാല 18ന് തിരൂർ തുഞ്ചൻപറമ്പിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് സുപ്രീംകോടതി ജഡ്ജി ജ.എൽ. നാഗേശ്വരറാവു ഉദ്ഘാടനം ചെയ്യും. ഹൈകോടതി ജഡ്ജി കെ. വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിക്കും. ഹൈകോടതി ജഡ്ജി കെ. എബ്രഹാം മാത്യു, ഹൈകോടതി അക്കാദമിക് ഡയറക്ടർ ജ.കെ.ടി. ശങ്കരൻ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ അഡ്വ. സി. നന്ദകുമാർ, അഡ്വ. എം. വിക്രംകുമാർ, അഡ്വ. അഹമ്മദ് ഇസ്മയിൽ, അഡ്വ. മഹ്റൂഫ് ഷിഹാബ്, അഡ്വ. പി. അബ്ദുൽ നസീം, അഡ്വ. അബ്ദുൽസലീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.