തിരുനാവായ കെയർ ആൻഡ് ക്യൂർ ഹൈടെക് ക്ലിനിക്: സൗജന്യ ന്യൂറോപ്പതി പരിശോധന 10.00 തിരൂർ റിങ് റോഡ് ജങ്ഷൻ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരുക്കുന്ന യൂണിറ്റി മാർച്ച് 4.00, പൊതുസമ്മേളനം 5.00. തിരൂർ താലൂക്ക് സപ്ലൈ ഓഫിസ്: പുതിയ റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൽ (തിരുനാവായ, തൃപ്രങ്ങോട്, ആതവനാട്, വളവന്നൂർ പഞ്ചായത്തുകൾ) 10.00 തിരൂർ മുനിസിപ്പൽ ടൗൺ ഹാൾ: കേരള എൻ.ജി.ഒ.യൂണിയൻ തിരൂർ ഏരിയ 55-ാം വാർഷിക സമ്മേളനം 10.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: തിയാട്ടുത്സവത്തിെൻറ ഭാഗമായുള്ള കലവറ നിറക്കൽ 10.00 ആലത്തിയൂർ മലബാർ സ്കൂൾ: വാർഷികാഘോഷം ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീൽ 10.00, കലാവിരുന്ന് 3.30 കോറാട് ജി.എം.എൽ.പി സ്കൂൾ: ഒഴൂർ പഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതിനായി പ്രത്യേക ഗ്രാമസഭ 2.00 ആതവനാട് മണ്ണേക്കര: സ്വലാത്ത് മജ്ലിസ്, ഷിമോഗ തങ്ങൾ, അലവി സഖാഫി 7.00 വൈരങ്കോട് തിയ്യാട്ടുത്സവം: കലവറ നിറക്കൽ ഇന്നു മുതൽ വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിൽ 18 മുതൽ 23 വരെ നടക്കുന്ന തിയ്യാട്ടുത്സവത്തിെൻറ കലവറ നിറക്കൽ ശനിയാഴ്ച കാലത്ത് പത്തിനാരംഭിക്കും. തിയ്യാട്ടു ദിവസങ്ങളിൽ പ്രസാദ ഊട്ടിനാവശ്യമായ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ 23 വരെ ഭക്തജനങ്ങൾക്ക് കലവറയിൽ നിറക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു താനൂർ: ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബാലകൃഷ്ണൻ ചുള്ളിയത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ദാക്ഷായണി മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. സുലൈഖ സ്കൂൾ ബ്ലോഗ് സ്വിച്ച് ഓൺ ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മാമ്പറ്റ രാധ, താനാളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സഹദേവൻ, പഞ്ചായത്ത് അംഗം ശ്രീജ സത്യാനന്ദൻ, എ.ഇ.ഒ.മാരായ പി. രവീന്ദ്രൻ, വി.സി. ഗോപാലകൃഷ്ണൻ, പി.എ. മുസ്തഫ, ബേബി, പി.കെ. ബാബു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റോയിച്ചൻ ഡൊമിനിക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.