സി.ബി.എസ്​.ഇ പ്രതിഭ സംഗമവും അവാർഡ്​ വിതരണവും

മലപ്പുറം: സി.ബി.എസ്.ഇ സഹോദയ കോംപ്ലക്സ് മലപ്പുറം റീജ്യൻ പ്രതിഭ നിർണയ പരീക്ഷ (എം സാറ്റ്) അവാർഡ് വിതരണവും പ്രതിഭ സംഗമവും ശനിയാഴ്ച കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവഹിക്കും. സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് സി.ബി.എസ്.ഇ പ്രിൻസിപ്പൽമാർക്ക് പരിശീലനം നൽകും. പരീക്ഷയിലെ മികവുറ്റ പ്രാതിനിധ്യത്തിനുള്ള എക്സലൻസ് അവാർഡ് മലപ്പുറം മഅ്ദിൻ പബ്ലിക് സ്കൂൾ, പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ, തിരൂർ ബെഞ്ച്മാർക്ക് ഇൻറർനാഷനൽ സ്കൂൾ എന്നിവ നേടിയതായും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മലപ്പുറം സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി എം. ജൗഹർ, ഡോ. എ. സൈദ്, പി.എ.എം. അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം നാളെ മലപ്പുറം: ഗ്ലോബൽ പ്രവാസി റിേട്ടണീസ് അസോസിയേഷന് കീഴിൽ, തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരി വ്യാപാര ഭവനിലാണ് പരിപാടി. പെൻഷൻ തുക വർധിപ്പിക്കുക, ആനുകൂല്യങ്ങൾ നൽകുന്നതിലെ അപാകത പരിഹരിക്കുക, നോർക്ക റൂട്ട്സ് ഒാഫിസ് മുഴുവൻ ദിവസങ്ങളിലും പ്രവർത്തിക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ മനാഫ്, വി. നിസാർ അഹമ്മദ്, കെ. സുനിൽകുമാർ, കെ. അബ്ദുൽ ഗഫൂർ, കെ.കെ. അബു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.