തൃക്കുളം പള്ളിപ്പടിയിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ തൃക്കുളം പള്ളിപ്പടിയിൽ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. പള്ളിപ്പടി വടക്കെ മമ്പുറം റോഡ്, മൂഴിക്കൽ റോഡ് ഭാഗങ്ങളിൽ ഇരുന്നൂറിലേറെ കുടുംബങ്ങൾക്ക് കുടിവെളളമെത്തിക്കുന്നതിനായി ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ പി. കെ. അബ്ദുറബ്ബ്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ കൗൺസിലർമാരായ എം. അവറാൻ കുട്ടി, എം.എ. റഹീം, വാട്ടർ അതോറിറ്റി ഓവർസിയർ രമ്യ, എം. മുഹമ്മദ് കുട്ടി മുൻഷി, സി.ടി. അബ്ദുള്ളക്കുട്ടി, എം. അഹമ്മദലി ബാവ, മൂഴിക്കൽ കരീം ഹാജി, കെ.എസ്.വി. സൈതലവി ഹാജി, എം. അബ്ദുസമദ് മാസ്റ്റർ, പി.കെ. ഹംസ, സി. കുഞ്ഞിമുഹമ്മദ്, സി.ടി. കുഞ്ഞോൻ, പി.വി.പി. ബാവ, സി.ടി. അബൂബക്കർ, സി. ചെറിയ മൊയ്തീൻ ഹാജി, എം.പി. സ്വാലിഹ് തങ്ങൾ, കുഞ്ഞുമുഹമ്മദ് പള്ളിപ്പടി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.