'ദയ'യുടെ മുച്ചക്രത്തിൽ കുട്ട​െൻറ ജീവിതമുരുളും

കോട്ടായി: ഒരുകാൽ നഷ്ടപ്പെട്ട്, ആരോരുമില്ലാതെ ഏകാന്തജീവിതം നയിക്കുന്ന കുട്ടന് ഇനി പെരുങ്ങോട്ടുകുറുശ്ശി 'ദയ' ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ മുച്ചക്ര വാഹനത്തിൽ ജീവിതമുരുളും. 25-ാം വയസ്സിൽ ഇടതുകാലിന് രോഗം ബാധിച്ച് കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടന് ഉറ്റവരായി ആരുമില്ല. കോട്ടായി അയ്യംകുളം ഓടനിക്കാട് കോളനിയിൽ ഒറ്റമുറി വാടക വീട്ടിലാണ് ജീവിതം. ഊന്നുവടിയുടെ സഹായത്തിൽ ലോട്ടറി വിറ്റാണ് അന്നത്തിന് വക കണ്ടെത്തിയിരുന്നത്. ഇതിനിടെ ആസ്ത്മ ബാധിച്ചതോടെ നടക്കാൻ കഴിയാതെയായി. ഇയാളുടെ പ്രയാസങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിച്ചതോടെയാണ് വാട്സ്ആപ് കൂട്ടായ്മയായ പെരുങ്ങോട്ടുകുറുശ്ശിയിലെ ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ സഹായത്തിന് തയാറായത്. മുച്ചക്ര വാഹനം കിട്ടിയാൽ ലോട്ടറി വിറ്റ് ജീവിക്കാമെന്ന് കുട്ടൻ പറഞ്ഞതോടെ 80,000 രൂപ മുടക്കി വാഹനം നൽകി. കോട്ടായി അയ്യംകുളത്ത് സംഘടിപ്പിച്ച വാഹന സമർപ്പണ ചടങ്ങ് പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കൊടുവായൂർ വില്ലേജ് ഓഫിസറുമായ ഇ.ബി. രമേശ് അധ്യക്ഷത വഹിച്ചു. കോട്ടായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. അനീസ് മാസ്റ്റർ, പഞ്ചായത്ത് അംഗം ജമീല, ദയ ട്രസ്റ്റ് ട്രഷറർ വി.എസ്. രമണി ടീച്ചർ, മോഹനൻ കരിയോടത്ത്, ദയ വൈസ് ചെയർപേഴ്സൻ ഷൈനി രമേശ്, ശങ്കർ ജി. കോങ്ങാട്, എൻ.പി. ഷാഹുൽ ഹമീദ്, പുഷ്പരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.