നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള ഉപകരണ വിതരണവും പ്രത്യേക ഗ്രാമസഭയും നടത്തി. അകമ്പാടം റഹ്മാനിയ മദ്‌റസയില്‍ നടന്ന ഉപകരണ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പൂക്കോടന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. അംങ്ങളായ റീന രാഘവന്‍, പി. പ്രമീള, പത്മജ പ്രകാശ്, കൃഷ്ണന്‍കുട്ടി പാലക്കയം, പഞ്ചായത്ത് സെക്രട്ടറി വടക്കന്‍ സിദ്ദീഖ്, ചാലിയാര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.എന്‍. അനൂപ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രത്യേക ഗ്രാമസഭയും ചേര്‍ന്നു. ഗ്രാമസഭയില്‍ അപേക്ഷ നല്‍കി ഡോക്ടര്‍ പരിശോധിച്ച് ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കിയത്. പടം:3- ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.