നിലമ്പൂര്‍: മലപ്പുറം ദൂരദര്‍ശന്‍ മാര്‍ച്ചിെൻറ ഭാഗമായി കേരള ആര്‍ട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) സംഘടിപ്പിച്ച കിഴക്കന്‍ മേഖല പ്രചാരണ ജാഥക്ക് നിലമ്പൂരില്‍ സ്വീകരണം നല്‍കി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോര്‍ജ് കെ. ആൻറണി പോത്തുകല്ലില്‍ ഉദ്ഘാടനം ചെയ്ത ജാഥക്കാണ് സ്വീകരണം നല്‍കിയത്. നിലമ്പൂരില്‍ ജാഥ ക്യാപ്റ്റന്‍ എം. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജാഥ മാനേജര്‍ സി. ഭാസ്‌ക്കരന്‍, ജാഥ അംഗങ്ങളായ എന്‍. മുഹമ്മദ്, കെ.പി. ശങ്കരന്‍, വി.ടി. ബാലകൃഷ്ണന്‍, ഒ.പി. ബിന്ദു, കെ. സൈദ് എന്നിവര്‍ സംസാരിച്ചു. ചെറുകിട വ്യവസായ മേഖലയെ ജി.എസ്.ടി.യില്‍ നിന്ന് ഒഴിവാക്കുക. നിര്‍മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുക, വിലക്കയറ്റം തടയുക, തയ്യില്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ മാസം 15ന് ദൂരദര്‍ശന്‍ മാര്‍ച്ച് നടത്തുന്നത്. ജാഥയുടെ സമാപനം വണ്ടൂരില്‍ നടന്നു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ. രാംദാസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.