പൂക്കോട്ടുംപാടം: വനസംരക്ഷണത്തിന് ജീവനക്കാരോടൊപ്പം പൊതു സമൂഹത്തിെൻറ കൂടി കൂട്ടായ്മ അനിവാര്യമാണെന്ന് കവളമുക്കട്ട ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ജി. ബാലന്‍. കാട്ടുതീ തടയാൻ ജനങ്ങളിൽ അവബോധമുണ്ടാക്കുനായി വനംവകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സന്ദേശയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കനക്കുന്നതോടെ കാട്ടുതീ സാധ്യത കൂടുതലാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയും അണയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രദേശവാസികളെ ഓര്‍മപ്പെടുത്തി. വനത്തിനോടനുബന്ധിച്ചു താമസിക്കുന്നവരെയും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരെ സംഘടിപ്പിച്ചാണ് സന്ദേശയാത്ര നടത്തിയത്. അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതയിൽ നിന്നാരംഭിച്ച ജാഥ വാർഡ് അംഗം മീനാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ജി. ബാലന്‍ മുഖ്യസന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പല്ലാട്ട്, സുധാമണി, മുൻ പഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, വി.കെ. അബ്ദു, പി. ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.