ഭിക്ഷാടന മാഫിയക്കെതിരെ ജനകീയ കൂട്ടായ്മ

അലനല്ലൂർ: നാട്ടിൽ വർധിച്ചുവരുന്ന ഭിക്ഷാടന മാഫിയക്കെതിരെ ഷൈൻ വട്ടമണ്ണപ്പുറം ക്ലബി​െൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഹ്യൂമൻ റൈറ്റ്സ്‌ പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന അധ്യക്ഷൻ മോഹൻ ഐസക്ക്‌ ഉദ്ഘാടനം ചെയ്തു. നീറൻ കുഴിയിൽ ബഷീർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കുന്നുമ്മൽ സുനിത, റഹ്മത്ത്‌ മടത്തൊടി, കെ.ടി. നാസർ, കെ.പി. യഹിയ, സി. മുഹമ്മദാലി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വി. മുഹമ്മദ്‌ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് രക്ഷാധികാരി അഹമ്മദ്‌ സുബൈർ പാറോക്കോട്ട്‌‌, ഷാഫി കുളങ്ങര, ഷഹീർ ചേലോക്കോടൻ, ജെർഷാദ്‌, എം.പി. നൗഷാദ്‌, സുബൈർ തൂമ്പത്ത്, ഷാഫി പറക്കാടൻ എന്നിവർ സംസാരിച്ചു. ------------------------------------------------------- കെ.എൻ.എം മഹല്ല് സമ്മേളനം സമാപിച്ചു അലനല്ലൂർ: കെ.എൻ.എം ദാറുസ്സലാം മഹല്ല് ദഅ്വ സമ്മേളനം സമാപിച്ചു. എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മദ്റസയിൽ നാലുദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനത്തിൽ അബ്ദുൽ ശുക്കൂർ സ്വലാഹി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആഷിക്ക് സ്വലാഹി, കരീം മൗലവി പാലക്കാഴി, നബീൽ നാസർ, പി. അബ്ദുസ്സലാം, പി.പി. സുബൈർ, സിദ്ദീഖ് മകോട്, സി.എച്ച്. അബ്ദുറഹ്മാൻ, കാപ്പിൽ നാസർ, പി. സൈതാലുഹാജി, പി. അബൂബക്കർ, എൻ. അബൂബക്കർ, സി.എച്ച്. മജീദ്, കെ. മൂസഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.