വഴിക്കടവ്: മണിമൂളിയിലുണ്ടായ ലോറി അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സഹായിക്കാനായി വ‍്യാപാരി സമൂഹം ശേഖരിച്ച ഫണ്ട് കൈമാറി. നിലമ്പൂർ മണ്ഡലത്തിലെ യൂനിറ്റുകളിൽനിന്നാണ് ഫണ്ട് സമാഹരിച്ചത്. സഹായസമിതി ട്രഷറർ കെ.സി. ജോബിന് കേരള വ‍്യാപാരി വ‍്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി തുക കൈമാറി. ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, ജില്ല സെക്രട്ടറി വിനോദ് പി. മേനോൻ, നിയോജക മണ്ഡലം പ്രസിഡൻറ് ഹക്കീം ചങ്കരത്ത്, മണ്ഡലം സെക്രട്ടറി ടോമി ചെഞ്ചേരി, ട്രഷറർ അനിൽ ലൈലാക്ക്, വഴിക്കടവ് യൂനിറ്റ് പ്രസിഡൻറ് സി.വി. വർക്കി, സെക്രട്ടറി കെ.ടി. അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു, സി.പി.എം വഴിക്കടവ് ലോക്കൽ സെക്രട്ടറി വി. വിനയചന്ദ്രൻ എന്നിവർ സംബന്ധിച്ചു. മണിമൂളി അപകട കുടുംബ സഹായ ഫണ്ട് വ‍്യാപാരി വ‍്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞ്ഞാവുഹാജി സഹായസമിതി ട്രഷറർ കെ.സി. ജോബിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.