വില്ലേജ് ഒാഫിസിനു മുന്നിൽ ധർണ

മണ്ണാർക്കാട്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, കുമരംപുത്തൂരിലെ മിച്ചഭൂമി പ്രശ്നം പരിഹരിക്കുക, സംസ്ഥാന സർക്കാറി‍​െൻറ ധൂർത്ത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുമരംപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻറ് പി.കെ. സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. അൻവർ ആബാടത്ത്, വി.പി. ശശികുമാർ, നൗഫൽ തങ്ങൾ, ജോസ് പൂതറമണ്ണിൽ, രാജൻ ആബാടത്ത്, കെ.പി. ഹംസ, എ.കെ. മുഹമ്മദാലി, കല്ലടി അനസ്, കുഞ്ഞറമു, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. നാടക പ്രദർശനം മണ്ണാർക്കാട്: ദേശീയ ശാസ്ത്ര നാടക മത്സരത്തിൽ സമ്മാനാർഹമായ കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളി​െൻറ 'അവശേഷിപ്പുകൾ' ശാസ്ത്ര നാടകം മണ്ണാർക്കാട് നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടിന് മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിൽ അവതരിപ്പിക്കുന്നു. മികച്ച നാടക സംവിധായകനുള്ള ദേശീയ ബഹുമതി നേടിയ രാജേഷ് മാസ്റ്റർ നാടകത്തിലെ അഭിനേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.