ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി

ഷൊർണൂർ: ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ എസ്.ബി.ഐക്ക് മുന്നിൽ പ്രകടനം നടത്തി. തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കുക, അന്യായമായ തൊഴിൽരീതി അവസാനിപ്പിക്കുക, സ്ഥലംമാറ്റങ്ങളിൽ നീതിപൂർവകമായ മാനദണ്ഡം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. ആർ. ചന്ദ്രശേഖരൻ, കെ. സുരേഷ്കുമാർ, ജി. അനിൽകുമാർ, ബി. രാംപ്രകാശ്, എച്ച്. സന്തോഷ് മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.