കല്ലടിക്കോട്: കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ അരിങ്കല്ലി പാടത്ത് നടന്ന ജൈവ നെൽകൃഷി വിളവെടുപ്പ് നാടിനുത്സവമായി. കാവിൻപടി എയിംസ് കലാകായിക വേദിയുടെ നേതൃത്വത്തിൽ അരിങ്കല്ല് പാടശേഖരത്തിലാണ് കൃഷിയിറക്കിയത്. നിലം ഉഴുതുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള പ്രവൃത്തികൾക്ക് വേദിയുടെ പ്രവർത്തകരാണ് നേതൃത്വം നൽകിയത്. നല്ല ഇനം വിഷമുക്തമായ അരി ലഭ്യമാക്കുന്നതോടൊപ്പം കാർഷികവൃത്തിയോട് പുതുതലമുറക്ക് താൽപര്യം ഉണ്ടാക്കാൻ കൂടിയാണ് ജൈവകൃഷി ഇറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് ഉദ്ഘാടനം ചെയ്തു. എം.ജി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി ചന്ദ്രൻ, പി.കെ. ലീല, യൂത്ത് കോ-ഓഡിനേറ്റർ ആഷിഖ് വലിയട്ട എന്നിവർ സംസാരിച്ചു. മനോജ് സ്വാഗതവും ജയകുമാർ നന്ദിയും പറഞ്ഞു. അരിങ്കല്ലി പാടത്ത് നടന്ന കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.