തൊഴിലുറപ്പ് പദ്ധതി വേണ്ടപോലെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല --എം.ബി. രാജേഷ് എം.പി. പട്ടാമ്പി: തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ വേണ്ടപോലെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി. രാജേഷ് എം.പി. വിളയൂർ കുപ്പൂത്ത് അന്നം ഐശ്വര്യം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി പരിഹാസ്യമായാണ് സമൂഹം കാണുന്നത്. ശരിയായി ആസൂത്രണം ചെയ്താൽ പദ്ധതികൊണ്ട് പലതും ചെയ്യാൻ കഴിയും. ഗ്രാമങ്ങളിൽ ഇപ്പോൾ തന്നെ തൊഴിലുറപ്പ് തൊഴിലാളികൾ കിണറുകൾ നിർമിച്ചു വരുന്നുണ്ട്. കുളത്തിനും റോഡ് നവീകരണത്തിനും കളിസ്ഥലത്തിനുമൊക്കെ എം.പി. ഫണ്ട് ചോദിച്ചു വരുന്നവരുണ്ട്. അതിെൻറ ആവശ്യമില്ല, തൊഴിലുറപ്പു പദ്ധതിയിലൂടെ ഇതൊക്കെ സാധ്യമാണ്. വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണപ്പുര നിർമിക്കാനും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. അനുവദിക്കുന്ന തുകയുടെ 40 ശതമാനം ഏറ്റെടുക്കുന്ന പ്രവൃത്തിക്കുള്ള സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കാനും വ്യവസ്ഥയുണ്ടെന്ന് എം.പി. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.