പട്ടാമ്പി: രാജ്യം ഭീതിതമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. മുസ്‌ലിം ലീഗ് കൊപ്പം പഞ്ചായത്ത് സമ്മേളനം കൊപ്പം സെൻററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മൂന്ന് പതിറ്റാണ്ടായി ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്ന എന്‍.പി. മരക്കാറിനെ ചടങ്ങില്‍ ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സി.എ.എം.എ. കരീം, ജില്ല ജനറൽ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, അഡ്വ. ഫൈസല്‍ബാബു, എം.എ. സമദ്, കെ. മൊയ്തീന്‍, വി.എം. മുഹമ്മദലി, ടി. കുഞ്ഞാപ്പ ഹാജി, എം. അബ്ദു, എം.ടി.എ. വഹാബ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.