വിസ്മയ കാഴ്ചകളൊരുക്കി 'ടെക്‌സ്‌പോ -2018' ചെര്‍പ്പുളശ്ശേരി: വിദ്യാര്‍ഥികളുടെ നൂതന സാങ്കേതികരംഗത്തെ മികവ് പ്രകടിപ്പിക്കാനും സാങ്കേതിക-പ്രായോഗിക വിദ്യാഭ്യാസത്തിെൻറ പ്രസക്തി പൊതുസമൂഹത്തിൽ എത്തിക്കാനുമായി 'ടെക്‌സ്‌പോ' എന്ന പേരില്‍ മലബാര്‍ പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം സമാപിച്ചു. ചെര്‍പ്പുളശ്ശേരി സി.ഐ ദീപകുമാര്‍ ഉദ്ഘാടനം ചെയ്തു. മരയ്ക്കാർ മാരായമംഗലം സംസാരിച്ചു. സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന ഇരുനൂറോളം പ്രോജക്ടുകൾക്ക് പുറമെ, ബി.എസ്.എൻ.എൽ, എൻ.സി.സി പവലിയന്‍, വൈദ്യുതി വകുപ്പിെൻറ പ്രദര്‍ശനം, ചെര്‍പ്പുളശ്ശേരി ടൗണിൽ ട്രാഫിക് നവീകരണ പദ്ധതി തുടങ്ങി സിവില്‍ എൻജിനീയറിങ് രംഗത്തെ അദ്ഭുതങ്ങള്‍, സെമിനാറുകള്‍, ഗ്രൂപ് ചര്‍ച്ചകള്‍, ഇൻറര്‍ സ്‌കൂള്‍ ക്വിസ് മത്സരം എന്നിവയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.