അതിക്രമത്തിന് വിധേയരാവുന്നവർക്കുള്ള ധനസഹായം മുടങ്ങി : അതിക്രങ്ങൾക്ക് വിധേയരാവുന്ന പട്ടികജാതി-വർഗ്ഗ വിഭാങ്ങൾക്കുള്ള ധനസഹായവിതരണം മുടങ്ങിയതായി പരാതി.സർക്കാർ വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതാണ് മുടങ്ങാൻ കാരണമെന്നറിയുന്നു. ജില്ലതലത്തിലുള്ള വിജിലൻസ് ആൻഡ് മോണിറ്ററി കമ്മിറ്റിയാണ് അതിക്രമത്തിന് വിധേയരാവുന്നവരുടെ കുടുംബത്തിന് തുക അനുവദിച്ചുനൽകേണ്ടത്.ഇത്തരം കേസുകളിൽ പൊലീസ് തയ്യാറാക്കുന്ന എഫ്.ഐ.ആർ അനുസരിച്ചായിരിക്കും തുകകളുടെ വ്യാപ്തി.മൂന്ന് മാസത്തിലൊരിക്കൽ അതത് കലക്ടർ മാരുടെ അധ്യക്ഷതയിൽ യോഗംചേർന്നാണ് തുക വകയിരുത്തുക. എന്നാൽ കഴിഞ്ഞമാസം ഇത്തരം യോഗത്തിൽ വികയിരുത്തിയതുകപോലും വിതരണംചെയ്യാനായിട്ടില്ല. ജില്ലപട്ടികജാതി വികസനവകുപ്പ് ഫണ്ട് അനുവദിച്ചുതരുന്നതിനായി സർക്കാരിനെ കത്തെഴുതി കാത്തിരിക്കുകയാണ്.എന്നാൽ തടയപ്പെട്ട ഫണ്ടുകൾ യഥാസമയം വിതരണംചെയ്യണമെന്ന് കേരളദലിത് ഫോറം ജില്ലപ്രസിഡണ്ട് ചേലയിൽ വേലായുധൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.