യുവാവിനെ ആക്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും

തിരൂർ: വ്യക്തിവൈരാഗ്യത്തി​െൻറ പേരിൽ യുവാവിനെ ആക്രമിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. വലിയകുന്ന് പുറമണ്ണൂരിലെ ആളത്ത് വീട്ടിൽ മുഹമ്മദലിക്കാണ് (41) തിരൂർ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി വി.എസ്. വിദ്യാധരൻ മൂന്നുവർഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചത്. 2009 ഒക്ടോബർ 14ന് വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. ഇരിമ്പിളിയത്തെ തൊണ്ടിയിൽ മൊയ്തീനെ മാരകമായി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. വധശ്രമം തെളിയിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.