തച്ചമ്പാറയിൽ ആഴ്ചച്ചന്ത ആരംഭിച്ചു

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പച്ചക്കറി ക്ലസ്റ്റർ, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ തച്ചമ്പാറയിൽ ബുധനാഴ്ചകളിൽ നടത്തുന്ന ആഴ്ചച്ചന്തക്ക് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സഫീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എസ്. ശാന്തിനി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോർജ് തോമസ്, കർഷക സമിതി ഭാരവാഹികളായ പി. അബൂബക്കർ, എം. ഹമീദ്, ഉബൈദുല്ല എടാക്കൽ എന്നിവർ സംസാരിച്ചു. പച്ചക്കറി ക്ലസ്റ്റർ സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ അന്നമ്മ ജോൺ നന്ദിയും പറഞ്ഞു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ആഴ്ചച്ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സഫീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.