കതിരിട്ട നെൽപാടങ്ങളിൽ കാട്ടാന വിളയാട്ടം

മുണ്ടൂർ: കതിരിട്ട നെൽപാടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കാനുള്ള നീക്കം വനപാലക സംഘവും ദ്രുതകർമ സേനയും തടഞ്ഞു. ബുധനാഴ്ച രാവിലെ നൊച്ചിപ്പുള്ളിയിലും പരിസരങ്ങളിലുമാണ് കാട്ടാനകൾ എത്തിയത്. നൊച്ചിപ്പുള്ളി കുന്നിരിക്കാട് കതിരിട്ട വയലിൽ ഇറങ്ങിയ കാട്ടാനകളെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന വനപാലകർ പടക്കം പൊട്ടിച്ച് വിരട്ടിയതോടെ കാട്ടാനകൾ കയ്യറ ഭാഗത്തേക്ക് നീങ്ങി. നാല് ദിവസമായി പുതുപ്പരിയാരം, മുണ്ടൂർ ഗ്രാമപഞ്ചായത്തുകളിലെ വനാതിർത്തിയിൽ വടക്കൻ കാട് മുതൽ ധോണി വരെയുള്ള സ്ഥലങ്ങളിലാണ് കാട്ടാനകൾ കറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.