ഷൊർണൂർ നഗരസഭ കൗൺസിലിൽ ഹാജരാകാത്ത അംഗത്തിെൻറ ഒപ്പ് മറ്റൊരംഗമിട്ടു; വിവാദം ഷൊർണൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ ഹാജരാകാത്ത അംഗത്തിെൻറ ഒപ്പ് മറ്റൊരംഗം ഇട്ടതിനെച്ചൊല്ലി വിവാദം. ബുധനാഴ്ച ഉച്ചക്കുശേഷം നടന്ന യോഗം അവസാനിച്ചയുടനെയാണ് വിവാദമുയർന്നത്. 31 അംഗങ്ങളാണ് ഹാജരായത്. 32 അംഗങ്ങൾ ഒപ്പിട്ടിരുന്നു. സി.പി.എം അംഗമായ എൻ. ജയപാലനാണ് വിഷയം ആദ്യം ഉന്നയിച്ചത്. ഹാജർ പുസ്തകം പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് കൂടിയായ വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. വ്യാജ ഒപ്പിട്ടിട്ടുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണെന്നും ഒപ്പിട്ടയാൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ബി.ജെ.പി അംഗമായ സിനി മനോജാണ് ഒപ്പിട്ടതെന്ന് വ്യക്തമാക്കി. ബി.ജെ.പി അംഗം വിപിൻനാഥ് എത്താൻ വൈകുമെന്നറിയിച്ചിരുന്നെന്നും ഒപ്പിടാൻ ഏൽപ്പിച്ചിരുന്നെന്നും സിനി വിശദീകരിച്ചു. എന്നാൽ, ഇതംഗീകരിക്കാനാകില്ലെന്നും നടപടി വേണമെന്നും ആവശ്യമുയർന്നു. വിപിൻനാഥ് ഈ മാസം കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അതിനാൽ ഓണറേറിയം നഷ്ടപ്പെടാതിരിക്കാനാണ് വ്യാജ ഒപ്പിട്ടതെന്നും ആരോപണമുണ്ട്. വ്യാജ ഒപ്പിട്ടത് സംബന്ധിച്ച് െപാലീസിൽ പരാതി നൽകാൻ ചെയർപേഴ്സൻ നിയോഗിച്ച മൂന്ന് അംഗ സമിതി തീരുമാനിച്ചിട്ടുണ്ട്. മാസത്തിൽ പരമാവധി മൂന്ന് തവണയാണ് യോഗം നടക്കുക. ഇതിൽ ഒരു യോഗത്തിലെങ്കിലും പെങ്കടുത്താലാണ് 7000 രൂപ ഒണറേറിയവും 200 രൂപ സിറ്റിങ് അലവൻസും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.