വേങ്ങര: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന എ.ആർ നഗറിലെ എം.എൻ കോളനി ഇരുമ്പുചോല എ.യു.പി സ്‌കൂൾ അധ്യാപകർ സന്ദർശിച്ചു. ജലപ്രളയത്താൽ സർവതും നഷ്ടപ്പെട്ട ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിൽനിന്ന് തിരിച്ചെത്തിയ വീട്ടുകാരിൽ പലരും സ്വന്തം വീടുകളിൽ താമസത്തിനെത്തിയിട്ടില്ല. വീടിെൻറ സുരക്ഷിതത്വമില്ലായ്മയാണ് പലരെയും വീട്ടിൽനിന്ന് അകറ്റി നിർത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സന്ദർശനത്തിന് അധ്യാപകരായ ടി.പി. അബ്ദുൽ ഹഖ്, കെ.എം. ഹമീദ്, പി.കെ. മുഹമ്മദ്, വി. മുനീർ, വാർഡ് അംഗം കൊളക്കാട്ടിൽ സമീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.