തിരൂരങ്ങാടി: അപകടത്തെ വരവേൽക്കാൻ ഊഴം കാത്ത് വൻ ചീനിമരങ്ങൾ. പാലത്തിങ്ങൽ പാലത്തിെൻറ ഇരുവശങ്ങളിലും റോഡിലേക്കും പുഴലേക്കുമായി ചാഞ്ഞ് നിൽക്കുള്ള വൻ ചീനിമരങ്ങളാണ് പാലത്തിന് അപകട ഭീഷണി ഉയർത്തുന്നത്. പുഴയിൽ വെള്ളത്തിെൻറ ഒഴുക്ക് കൂടുമ്പോൾ പുഴക്കരയിലുള്ള മരങ്ങൾ കടപുഴകി വീഴാൻ സാധ്യത കൂടുതലാണ്. കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച പാലത്തിങ്ങൽ പാലത്തിന് ശക്തമായി ഒഴുകിയെത്തുന്ന വെള്ളത്തെ താങ്ങാനുള്ള ശേഷിയില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞവർഷങ്ങളിൽ വെള്ളപ്പൊക്ക സമയത്ത് ജില്ല കലക്ടർ സന്ദർശനം നടത്തിയപ്പോൾ ഈ വൻ ചീനിമരങ്ങൾ വെട്ടിമാറ്റാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർഷങ്ങൾ പലത് പിന്നിട്ടിട്ടും ഇത് മുറിച്ചുമാറ്റാൻ നടപടിയായില്ല. മൂഴിക്കൽ റോഡിനോടും പാലത്തിനോടും ചേർന്നാണ് മരം സ്ഥിതിചെയ്യുന്നത്. വെള്ളത്തിെൻറ ശക്തമായ ഓളങ്ങൾ കാരണം മണ്ണിളകി മരം കടപുഴകി വീഴാൻ സാധ്യത ഏറെയാണ്. പാലത്തിന് കിഴക്കുഭാഗത്തുള്ള ഭീമൻ ചീനിമരം ശക്തമായ മഴയിൽ ദിവസങ്ങൾക്ക് മുമ്പ് കടപുഴകി വീണിരുന്നു. അതേസമയം, പാലത്തിനോട് ചേർന്നുള്ള മരം വീണാൽ മൂഴിക്കൽ റോഡും പാലവും തകരാൻ ഇടവന്നേക്കും. അപകട ഭീഷണിയുയർത്തുന്ന ഈ ചീനിമരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്നാണ് പൊതുജനാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.