പ്രളയ ദുരിതാശ്വാസം: വളൻറിയേഴ്സ് അസംബ്ലി ഇന്ന്

തിരൂരങ്ങാടി: കാലവർഷക്കെടുതിയിൽ സുന്നി സംഘശക്തിയുടെ നേതൃത്വത്തിൽ വളൻറിയർമാർ നടത്തിയ രക്ഷാപ്രവർത്തന-ശുചീകരണ-ജീവകാരുണ്യ പ്രവർത്തന പശ്ചാത്തലത്തിൽ എസ്.വൈ.എസ് ശനിയാഴ്ച വളൻറിയേഴ്സ് അസംബ്ലി സംഘടിപ്പിക്കുന്നു. തിരൂരങ്ങാടി സോൺ, തേഞ്ഞിപ്പലം സോൺ, തെന്നല സെക്ടർ എന്നീ പരിധിയിലെ സാന്ത്വനം വളൻറിയർമാർ, എസ്.എസ്.എഫ് ലജ്നത്തുൽ അൻസാർ വളൻറിയർമാർ എന്നിവരടങ്ങുന്ന എഴുനൂറോളം സന്നദ്ധ വളൻറിയർമാരാണ് ഇതിൽ പങ്കെടുക്കുക. വൈകീട്ട് ആറിന് മമ്പുറം മഖാം സിയാറത്ത് നടക്കും. ഏഴിന് തിരൂരങ്ങാടി വലിയ പള്ളിക്ക് സമീപം നൂറുൽഹുദ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇ. സുലൈമാൻ മുസ്ലിയാർ, ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, എൻ.വി. അബ്ദുൽ റസാഖ് സഖാഫി തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.