വരുമാനമായി ഓട്ടോഡ്രൈവർ

കൊണ്ടോട്ടി: ജീവിതത്തിൽ വലിയ സമ്പാദ്യമൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിൽ ആവോളം നന്മ സമ്പാദിച്ച് കൂട്ടിയിട്ടുണ്ട് കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ രാജൻ എന്ന ഓട്ടോഡ്രൈവർ. രണ്ടുദിവസത്തെ വരുമാനം മുഴുവൻ പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയാണ് ഈ ഓട്ടോഡ്രൈവർ മാതൃകയായത്. എസ്.ബി.ഐ കൊണ്ടോട്ടി ശാഖയിലെത്തിയ രാജൻ സംഖ്യ ചീഫ് മാനേജർ എസ്. മിനി മോൾക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.