'ജമാഅത്തെ ഇസ്​ലാമിയുടെ ചരിത്രം സേവന പ്രവർത്തനങ്ങളുടേത്'

പുളിക്കൽ: രാജ്യത്തുടനീളം പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർക്ക് വ്യവസ്ഥാപിതമായ സേവനങ്ങൾ ചെയ്ത ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതെന്ന് 'മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി തുടരാനും സംസ്ഥാനത്തി‍​െൻറ വിവിധ ഭാഗങ്ങളിലേക്ക് സേവനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ അയക്കാനും കൺവെൻഷൻ തീരുമാനിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ഷുഹൈബ്, സമീർ വടുതല, അബ്ദുന്നാസർ, പി.എം. മീരാൻ അലി, അൻവർ ഷമീം, സൽമാനുൽ ഫാരിസ്, അബ്ദുറഹ്മാൻ പുളിക്കൽ, ഡോ. പി.കെ. കുട്ടി ഹസ്സൻ, ആലിക്കുട്ടി മാസ്റ്റർ, ഹനീഫ കരിപ്പൂർ, കുഞ്ഞാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.കെ. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.