നേന്ത്രക്കായ വില കുതിക്കുന്നു

കല്ലടിക്കോട്: ഓണവിപണിയിൽ നേന്ത്രക്കായക്ക് വില വാണംപോലെ കുതിക്കുന്നു. രണ്ട് ദിവസംമുമ്പ് കിലോഗ്രാമിന് 50 രൂപയായിരുന്നു വില വെള്ളിയാഴ്ച 60 മുതൽ 70 രൂപ വരെയായി. ഓണവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ വാഴകൾ കനത്ത മഴയിൽ നിലംെപാത്തിയിരുന്നു. അയൽ ജില്ലകളിൽ മഴക്കെടുതിയിൽ കാര്യമായ വിളനാശമില്ലാത്ത പ്രദേശങ്ങളിൽനിന്നാണ് നേന്ത്രക്കായ എത്തുന്നത്. വിളകളുടെ നാശം ഗ്രാമീണമേഖലയിലെ സ്വാശ്രയ കർഷകരെ തളർത്തി. കൃഷി ഇറക്കിയവർകൂടി ഉയർന്ന വില നൽകി ഉൽപന്നങ്ങൾ വാങ്ങേണ്ട അവസ്ഥയാണ്. പടം) അടിക്കുറിപ്പ്: കോങ്ങാട്ട് പൊതുവിപണിയിലെ നേന്ത്രക്കായ /pw_file Kalladikode Nenthra
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.