എടപ്പാള്‍: സൗകര്യങ്ങളുണ്ടായിട്ടും വട്ടംകുളം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താത്തതിൽ പ്രതിഷേധം. ഒരു ഡോക്ടര്‍ ആവശ്യമുള്ള പി.എച്ച്.സിയില്‍ മൂന്ന് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നഴ്സുമുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കേണ്ട ഒ.പി ഉച്ച വരെയാണ് പ്രവർത്തിക്കുന്നത്. ഫാമിലി ഹെല്‍ത്ത് സെൻററായി രണ്ടുവർഷം കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടിയില്ല. വള്ളങ്ങൾ കടലിൽ കൂട്ടിയിടിച്ചു പൊന്നാനി: കടലിൽ മീൻ പിടിക്കാൻ പോയ വള്ളങ്ങൾ കൂട്ടിയിടിച്ചു. താനൂർ ഉൾക്കടലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. നടുക്കടലിൽ രണ്ടുവള്ളങ്ങൾ നേർക്കുനേർ ഇടിച്ച് മറിയുകയായിരുന്നു. വള്ളങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും കാര്യമായ നാശനഷ്ടമില്ല. photo: ===== കടലിൽ മീൻപിടിത്ത വള്ളങ്ങൾ കൂട്ടിയിടിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.