പാലക്കാട്: അട്ടപ്പാടിയിലെ ഭവാനി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ മുക്കാലി ആനവായ് ഫോറസ്റ്റ് റോഡിൽ . കനത്ത മഴയെ തുടർന്ന് തടിക്കുണ്ട് ഊരിന് സമീപം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പുതൂർ പഞ്ചായത്ത്, ഐ.ടി.ഡി.പി, പൊലീസ് വകുപ്പുകളുടെ സഹായത്തോടെയാണ് മണ്ണ് നീക്കം ചെയ്തിട്ടുള്ളത്. മണ്ണ് നീക്കം ചെയ്തതിനു ശേഷം ഈ മേഖലയിലെ തടിക്കുണ്ട്, മുരുഗള, പാലപ്പട, കിണറ്റുകര തുടങ്ങിയ കുറുമ്പ ഉൗരുകളിൽ പട്ടികവർഗ വകുപ്പിനു കീഴിൽ നൽകുന്ന ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി. റോഡ് നിർമാണത്തിനായുള്ള എസ്റ്റിമേറ്റ് വനം വകുപ്പ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. പണി ഉടൻ ആരംഭിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും -പി.ഡബ്ല്യു.ഡി പാലക്കാട്: കനത്ത മഴയെത്തുടർന്ന് ജില്ലയിലെ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുന്നതിന് 122.6 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജീനിയർ പി. ശ്രീലത അറിയിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകൾ തകർന്നിരിക്കുന്നത് പാലക്കാട് ടൗണിലാണ്. വാഹനങ്ങളുടെ ബാഹുല്യത്താലും അധികമായി ഉപയോഗിക്കപ്പെടുന്നതിനാലും നഗരത്തിലെ മിക്ക റോഡുകളും തകർന്നിരിക്കുകയാണ്. ഇവ നന്നാക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. നെല്ലിയാമ്പതിയിൽ 13 സ്ഥലങ്ങളിൽ തകർന്ന റോഡുകൾ താൽക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇടിഞ്ഞ റോഡുകളുടെ എതിർവശം വീതികൂട്ടി 10 ദിവസത്തിനുള്ളിൽ താൽക്കാലിക സംവിധാനമൊരുക്കും. മുതലമട റെയിൽവേ സ്റ്റേഷൻ അേപ്രാച്ച് റോഡ് താൽക്കാലികമായി പൂർത്തിയാക്കിയിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കിയതിനുശേഷം റോഡ് പുനർനിർമിക്കും. കൂടുതൽ തകർന്നിരിക്കുന്ന പാലക്കാട്-കോഴിക്കോട് ബൈപാസിെൻറ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എൻ.എച്ച് ഡിവിഷെൻറ കീഴിൽ 54 കിലോമീറ്റർ റോഡാണ് ജില്ലയിലുള്ളത്. ഇതിൽ 46 കിലോമീറ്റർ റോഡിെൻറ നിർമാണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള ഏഴ് കിലോമീറ്റർ റോഡിെൻറ അറ്റകുറ്റപ്പണികൾക്കായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി നാഷനൽ ഹൈവേ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നിലവിൽ ജില്ലയിൽ എല്ലായിടത്തും ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടകരമായി തകർന്നിരിക്കുന്ന റോഡുകൾക്ക് ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും അവശ്യസർവിസ് നടത്തേണ്ട സ്ഥലങ്ങളിൽ താൽകാലികമായി റോഡുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്നും പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.