പാലക്കാട്: ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷൻ, എ-േഗ്രഡ് പച്ചക്കറി ക്ലസ്റ്ററുകൾ, ഇക്കോഷോപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ഓണം-ബലിപെരുന്നാൾ പഴം പച്ചക്കറികളുടെ 64 വിപണികൾ സംഘടിപ്പിച്ചിട്ടുണ്ട്. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ പൊതുവിപണികളിൽ ലഭ്യമാകുന്ന വിലയെക്കാൾ 10 അധിക വില നൽകി സംഭരിക്കും. ഓണക്കാലത്ത് പൊതുവിപണിയിൽ ഉണ്ടാകുന്ന അമിത വിലക്കയറ്റം തടയുകയും പ്രകൃതിക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്ന കർഷകർക്കും പൊതു ജനങ്ങൾക്കും ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിപണികൾ സംഘടിപ്പിച്ചിട്ടുള്ളത്. ആഗസ്റ്റ് 24 വരെ പ്രവർത്തിക്കുന്ന വിപണികൾ എല്ലാ കർഷകരും പൊതുജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല കൃഷി ഓഫിസർ ഗീത വി. നായർ അറിയിച്ചു. പോരാട്ട വീര്യവുമായി പൊലീസ് സേന പാലക്കാട്: ജില്ലയുടെ മുകളിൽ ഇടുതീ പോലെ പതിച്ച മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും ഒഴുകിപോവുമായിരുന്ന ഒരുപിടി സ്വപ്നങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി പൊലീസ് സേന. നെന്മാറ അളുവാശേരിയില്‍ ആഗസ്റ്റ് 16ന് പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടല്‍ അറിഞ്ഞ് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ് സേന നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത് ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ്. പൊലീസിെൻറ സമയോചിതയ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ മരണ സംഖ്യ വീണ്ടും ഉയർന്നേനെ. ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ വെള്ളം ഉയര്‍ന്ന കല്‍പ്പാത്തി, ചിറ്റൂര്‍, കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ പുഴയോരങ്ങളില്‍ നിരവധി വീടുകളില്‍നിന്ന് ഏറെപണിപ്പെട്ടാണ് കൃത്യസമയത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. അളുവശേരി ചേരുംകാടും അമ്പലപ്പാറ കരടിയോട് കോളനിയിലും ഉരുള്‍പൊട്ടല്‍ സ്ഥലങ്ങളില്‍ 80 മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മണ്ണില്‍ പുതഞ്ഞുപോയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ ഈ പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. മലമ്പുഴയിലെ അകമലവാരത്തുണ്ടായ മണ്ണിടിച്ചിലില്‍ പൊലീസ് തക്കസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവാക്കാനായി. നെല്ലിയാമ്പതിയിലേക്കുള്ള ഏകറോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ മലനിരകളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നും തലച്ചുമടായി എത്തിക്കാന്‍ പൊലീസും മുന്നിട്ടിറങ്ങി. കുണ്ടറച്ചോലയിലെ പാലം താൽക്കാലികമായി പുനഃസ്ഥാപിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. മലമ്പുഴ ഡാം 1.5 മീറ്റര്‍ ഉയര്‍ത്തിയപ്പോള്‍ വെള്ളം പാടൂരിലും തോണിക്കടവിലും മഴവെള്ളം ഉയര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടുപോയ പൂവത്തുങ്കല്‍ തുരുത്തില്‍നിന്ന് 150പേരെ സേന സുരക്ഷിതമായി മാറ്റി. ഇവിടെ പുഴയിലേക്ക് മറിഞ്ഞ പിക്അപ് വാനില്‍ കുടുങ്ങിക്കിടന്ന മൂന്നുപേരെ ഫയര്ഫോഴ്സിെൻറയും സഹായത്തോടെയാണ് രക്ഷിച്ചത്. മീന്‍പിടിത്തക്കാരുടേതടക്കം ആറ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.