നാടന്‍ നേന്ത്രക്കായയുടെ വില നൂറിലെത്തി

എടപ്പാള്‍: ഓണാഘോഷത്തിലെ താരമായ നാടന്‍ നേന്ത്രക്കായയുടെ വില കിലോക്ക് നൂറിലെത്തി. 80 മുതല്‍ 100 വരെയാണ് ഇപ്പോള്‍ വിപണിയില്‍ വില. മഴക്കെടുതിയില്‍ വാഴകള്‍ മിക്കയിടത്തും നശിച്ചതിനാൽ നാടന്‍ നേന്ത്രക്കായയുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കുലക്കണക്കിന് നേന്ത്രക്കായ വാങ്ങുന്ന രീതിയിലും വലിയ മാറ്റം വന്നു. മനോഹരമായ കാഴ്ചക്കുലകള്‍ മോഹവില നല്‍കിയാണ് പലരും വാങ്ങുക. വരവ് നേന്ത്രക്കായക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണ് വില. പൂരാടവാണിഭത്തില്‍ കാഴ്ചക്കുലകൾ കുറവ് എടപ്പാൾ: നാടന്‍ നേന്ത്രക്കായകളുടെ 'സൗന്ദര്യമത്സര'ങ്ങളില്ലാതിരുന്ന എടപ്പാള്‍ പൂരാടവാണിഭത്തില്‍ കാഴ്ചക്കുലകളും ഇത്തവണ വളരെ കുറവ്. അതിനാല്‍ സൗന്ദര്യമുള്ള കാഴ്ചക്കുലകള്‍ തേടി സമീപ പ്രദേശങ്ങളിലെ കച്ചവടകേന്ദ്രങ്ങളിലേക്കാണ് ആവശ്യക്കാര്‍ പോയത്. സമീപ പ്രദേശങ്ങളിൽ ഏറ്റവും വലിപ്പമേറിയതും തൂക്കം കൂടിയതുമായ കാഴ്ച്ചക്കുല എത്തിയത് തട്ടാൻപടിയിലായിരുന്നു. വളാഞ്ചേരിയിൽ നിന്നെത്തിച്ച സ്വർണമുഖി ഇനത്തിൽപ്പെട്ട നേന്ത്രക്കായക്ക് 36 കിലോ തൂക്കമായിരുന്നു. നാലായിരം രൂപക്കാണ് ഇത് സ്വന്തമാക്കിയത്. പടം...tirl3 വില്‍പനക്ക് വെച്ച സ്വർണമുഖി ഇനത്തില്‍പ്പെട്ട 36 കിലോ തൂക്കമുള്ള നേന്ത്രക്കായ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.