ക്യാമ്പുകൾ മന്ത്രി സന്ദര്‍ശിച്ചു

ആനക്കര: തൃത്താല മേഖലയിലെ പ്രളയ ബാധിത സ്ഥലങ്ങളും ക്യാമ്പുകളും മന്ത്രി ബാല​െൻറ നേതൃത്വത്തിൽ സന്ദര്‍ശിച്ചു. ആനക്കര പഞ്ചായത്തിലെ കുമ്പിടി മദ്റസ, ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍, കൂടല്ലൂര്‍ മദ്റസ, പട്ടിപ്പാറ എ.എല്‍.പി സ്‌കൂള്‍, ആനക്കര അങ്ങാടി എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശിച്ചത്. സബ്കലക്ടര്‍, തഹസില്‍ദാര്‍, വി.ടി. ബല്‍റാം എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ വി.കെ. ചന്ദ്രന്‍, എം. ചന്ദ്രന്‍, സി.പി.എം നേതാവ് പി. മമ്മക്കുട്ടി, പി.എൻ. മോഹനന്‍, കോൺഗ്രസ് നേതാവ് പി. ബാലക്ൃഷ്ണന്‍, മുസ്ലിം ലീഗ് നേതാവ് പി.ഇ.എ. സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറുമാര്‍ എന്നിവരും അദ്ദേഹത്തിനൊപ്പാമുണ്ടായിരുന്നു. ചിത്രം എ.കെ. ബാലന്‍ ആനക്കര ) മന്ത്രി എ.കെ. ബാലന്‍ ആനക്കര ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിക്കുന്നു ചിത്രം ആനക്കര അങ്ങാടി ) വെള്ളത്തില്‍ മുങ്ങി കോടികണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ ആനക്കര അങ്ങാടി മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.