സംശയ സാഹചര്യത്തിൽ കണ്ട യുവാവ്​ പിടിയിൽ

തച്ചനാട്ടുകര: എടത്തനാട്ടുകരയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെത്തല്ലൂർ സ്വദേശി ബാബുരാജിനെയാണ് (27) പൊലീസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിൽ മലപ്പുറം, തൃശൂർ ജില്ലകളിലടക്കം വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തോളം കേസുകളുള്ളതായി അറിവായി. ഒറ്റപ്പാലം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ഒറ്റപ്പാലം സബ് ജയിലിലേക്ക് അയച്ചു. എടത്തനാട്ടുകര ഭാഗങ്ങളിൽ വർധിച്ചുവരുന്ന മോഷണം തടയാനായി നാട്ടുകൽ പൊലീസ് നടത്തുന്ന പ്രത്യേക രാത്രികാല പട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.