അലനല്ലൂർ: നാടെങ്ങും പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കഴിയുമ്പോൾ രാജ്യത്തിെൻറ 72ാമത് സ്വാതന്ത്ര്യദിനം ലളിതമായി ആഘോഷിച്ചു. അലനല്ലൂർ ഗവ. ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ എം. സമദ് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കാസിം ആലായൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിസിപ്പൽ സൈതലവി, വി.എച്ച്.എസ്.സി പ്രിസിപ്പൽ പ്രസീത എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. ദാമോദരൻ, ഫസലുറഹീം, പി. സൈതാലി, അദ്വൈത്, ഗോപിക എന്നിവർ സംസാരിച്ചു. അലനല്ലൂർ എ.എം.എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ കെ.എ. സുദർശനകുമാർ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ. ലിയാക്കത്തലി, വൈസ് പ്രസിഡൻറ് വി. അബ്ദുൽ സലിം, ട്രസ്റ്റ് മെംബർമാരായ കെ. അബ്ദു, കെ. വേണുഗോപാലൻ, കെ. തങ്കച്ചൻ, കെ.കെ. ഷനൂജ് എന്നിവർ സംബന്ധിച്ചു. അലനല്ലൂർ കാഴ്ച സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പി.എം. ദാമോദരൻ നമ്പൂതിരി പതാക ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടോമി തോമസ് അധ്യക്ഷത വഹിച്ചു. ടി.എം. ജയദേവൻ, പി. ഗോപാലകൃഷ്ണൻ, കെ. അനിൽകുമാർ, വി.എം. പ്രിയ, സി. ശ്രീരഞ്ജിനി എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. പാലക്കാഴി എ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക ഗിരിജ പതാക ഉയർത്തി. എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പൊൻപാറയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതരോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ സജിത പതാക ഉയർത്തി. പ്രോഗ്രാം ഓഫിസർ സി. സിദ്ദീഖ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫാ. ജസ്റ്റിൻ കോലങ്കണ്ണി, സിസ്റ്റർമാരായ സ്നേഹ, ഗ്രേസി എന്നിവർ സംസാരിച്ചു. എടത്തനാട്ടുകര യതീംഖാന ടി.എ.എം.യു.പി സ്കൂളിൽ മാനേജർ പി.എം.എ സലാം ഹാജി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ടി.കെ. നജീബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. അഫ്സറ, കെ.ടി. നജീബ്, ഹെഡ്മാസ്റ്റർ ടി.കെ. അബൂബക്കർ, സ്റ്റാഫ് സെക്രട്ടറി എൻ. ഉമർ ഖത്താബ്, ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ചളവ മൈത്രി വായനശാലയിൽ പ്രസിഡൻറ് പാറക്കൽ ഷംസുദ്ദീൻ പതാക ഉയർത്തി. കെ. നാരായണൻ, വിപിൻ ദാസ്, കെ. ഷൈല കരീം, പി. ജയകൃഷ്ണൻ, സി. പ്രതീഷ്, ഇ. ജിഷ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.