പട്ടാമ്പി: പ്രളയം വിഴുങ്ങിയ റോഡ് വ്യാഴാഴ്ച മുടക്കിയ ഗതാഗതം മരം വീണ് വെള്ളിയാഴ്ച്ച തുടർക്കഥയായി. തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ അതിരാവിലെ റോഡരികിലെ വൻ ചീനിമരം കടപുഴകിയാണ് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ പുഴവെള്ളം കയറി ഗതാഗത൦ മുടങ്ങിയിരുന്നു. ചെമ്പ്ര റോഡിലെ വെള്ളം കയറിയ മുഴുവൻ വീടുകളിൽനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. രാത്രിയിൽ തൂതപ്പുഴയുടെ വടക്ക് നിന്നുകൂടി വെള്ള൦ ഒഴുകിയെത്തിയപ്പോൾ റോഡിലെ വെള്ളക്കെട്ടിെൻറ ദൈർഘ്യം കൂടി. ഇതിനിടെയാണ് മരം വീണത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി 11 മണിയോടെ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകളുടെ ഗതാഗത തടസ്സം മൂലം ഇരുവശത്തും നീണ്ട വാഹനനിരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.