ഉരുട്ടിയാന്‍മലയിൽ ഉരുൾപൊട്ടൽ ഭീഷണി

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് ഉരുട്ടിയാന്‍മലയിൽ ഇടിച്ചില്‍ ഭീഷണിയെ തുടർന്ന് ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം പരിശോധിച്ചു. ചെറിയ തോതില്‍ മലയിടിച്ചില്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ജിയോളജി വിഭാഗത്തി‍​െൻറ പരിശോധന ആവശ്യപ്പെട്ടിരുന്നു. മലയ്ക്ക് താഴെയായി താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. മലയില്‍ ഉരുൾപൊട്ടി എന്ന് സോഷ്യല്‍മീഡിയ വഴി വ്യാജവാർത്ത പ്രചരിച്ചത് സമീപവാസികളിൽ ഭീതിയുണ്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.