അലനല്ലൂർ: ദേശീയതലത്തിൽ സഹകരണ മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് എഫ്.സി.ബി.എ (ഫ്രെൻറിയേഴ്സ് ഇൻ കോഓപറേറ്റിവ് ബാങ്കിങ് അവാർഡ്‌സ്) 2018ന് അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് അർഹമായി. രണ്ടാം തവണയാണ് ഈ അവാർഡ് ബാങ്കിന് ലഭിക്കുന്നത്. നൂതന വായ്പ പദ്ധതികളും കാർഷിക ഇടപെടലുകളും നടത്തിയതിനാണ് ബെസ്റ്റ് ലിൻഡിങ് ഇന്നൊവേഷൻ അവാർഡിന് ബാങ്കിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞതവണ ഡിജിറ്റൽ രംഗത്തെ പ്രവർത്തനങ്ങൾക്കായിരുന്നു അവാർഡ്. അഗ്രി ഫാം, പച്ചക്കറി, നെൽകൃഷി എന്നിവക്ക് പലിശരഹിത വായ്പ, കുടുംബശ്രീ യൂനിറ്റുകൾക്ക് വായ്പ മേളകൾ, നീതി ലാബും മെഡിക്കൽ സ്റ്റോറും, ആംബുലൻസ്-ഫ്രീസർ സർവിസ് എന്നിവ ഒരുക്കി. അടുത്തമാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുമെന്ന് ബാങ്ക് പ്രസിഡൻറ് കെ. അബൂബക്കർ, സെക്രട്ടറി പി. ശ്രീനിവാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.