വൈദ്യുതി ലൈൽ ; മരചില്ലകൾ വെട്ടിമാറ്റാൻ മന്ത്രിയുടെ നിർദ്ദേശം : കാലവർഷകെടുതികൾ വ്യാപകമാവുന്നതോടൊപ്പം വൈദ്യുതി സംബന്ധിച്ചുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി വകുപ്പുമന്ത്രിയുടെ നിർദ്ദേശം.ഷൊർണ്ണൂർ ചീഫ് എഞ്ചിനീയർക്കാണ് ഇതുമായി നിർദ്ദേശം നൽകിയിട്ടുള്ളത്. ചാലിശ്ശേരി കെ.എസ്.ഇ.ബി പരിധിയിലെ പ്രദേശങ്ങളിൽ ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരചില്ലകൾ വെട്ടിമാറ്റാത്തതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകൻ അരുൺചന്ദ് മന്ത്രിക്ക് നൽകിയ പരാതിയിലാണ് തൃത്താല മേഖലയിലെ ഓഫീസുകൾ പരിധിയിൽ കെ.എസ്.ഇ.ബിക്ക് പ്രത്യേക നിർദ്ദേശം നൽകിയത്. എന്നാൽ ചാഞ്ഞകൊമ്പുകളും മറ്റും വെട്ടിമാറ്റുന്നതിന് യഥാസമയം കെ.എസ്.ഇ.ബി കരാറുകാരെ നിയമിക്കാറുണ്ടങ്കിലും ഇക്കൂട്ടർ വരുത്തുന്ന കാലതാമസമാണ് ഇതിന് കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. മഴപെയ്താൽ വൈദ്യുതി നിലക്കുകയില്ല. എന്നാൽ അതോടൊപ്പം കാറ്റുവീശുന്നതിനാൽ മരച്ചില്ലകളും മറ്റും ലൈനുകളിലേക്ക് വീഴുമ്പോൾ ഉണ്ടാകുന്ന തകരാറാണ് വൈദ്യുതി തടസത്തിന് കാരണമാവുന്നത്. ഇത്തരം അവസ്ഥക്ക് മാറ്റം വരുത്തണമെങ്കിൽ കരാർ തൊഴിലാളികൾ പ്രവൃത്തി വേഗത്തിൽ ചെയ്തുതീർക്കേണ്ടതുണ്ട്. എന്നാൽ ഇക്കാര്യം നടപ്പിൽവരുത്തിയിട്ടുണ്ടോ എന്നകാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കാത്തതും നിയമവിരുദ്ധമാവുന്നു. വൈദ്യുതി പ്രസരണം ഭാഗികമായും മറ്റുചിലപ്പോൾ പൂർണ്ണമായും നിലക്കുന്നതും വോൾട്ടേജ് വ്യതിയാനവും ഉപഭോക്താക്കളുടെ ഇലട്രോണിക്ക് ഉപകരണങ്ങൾക്ക് നാശമുണ്ടാക്കുന്നതും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. അതേസമയം, ഗുണകരമല്ലാത്തവൈദ്യുതി കാലുകൾ മാറ്റുന്നതിനായി കരാറുകാരെ നിയമിക്കുകയും അവർ പ്രവർത്തിനടത്തിയാൽ പഴയ കാലുകൾ പിഴുതുമാറ്റേണ്ടതും കരാറിൽ പറയുന്നുണ്ട് അതിനായി പണവും കൈപറ്റുന്നുണ്ട്. എന്നാൽ പഴയവ അവിടെതന്നെ നിലനിർത്തിയാണ് പലകരാറുകാരും സ്ഥലം വിടുന്നത്. അതിനാൽ ഇത്തരം കാലുകളും ഇപ്പോൾ ഭീക്ഷണിയാണ്. ബലിതർപ്പണം; ഭക്തരുടെ വരവ് കുറഞ്ഞു വെള്ളിയാങ്കല്ലിൽ ഉപയോഗിച്ചത് മോട്ടോർ തൃത്താല: കർക്കിടകവാവിൻറെ പ്രധാന്യമായ ബലിതർപ്പണത്തിന് ഇത്തവണ ഭക്തരുടെ കുറവ് അനുഭവപ്പെട്ടു.കാലവർഷം കനത്തതുമൂലം പുഴയോരങ്ങളിൽ കടുത്ത ജലപ്രവാഹവും അടിയൊഴുക്കുമുള്ളതിനാൽ കുളത്തിലും തോടുകളിലും വീടുകളിലാണ് പലരും തർപ്പണം നടത്തി ആത്മനിർവൃതിയേകിയത്. ആറംങ്ങോട്ടുകര അഞ്ചുമൂർത്തിക്ഷേത്രത്തിലും സാധാരണവർഷത്തിലേതിലും കുറവ് ഭക്തരാണ് എത്തിയത്. തൃത്താല വെള്ളിയാങ്കല്ല് യജ്ഞേശ്വരം ക്ഷേത്രപരിസരത്ത് ഇത്തവണ നൂറിൽ കുറവാണ് എത്തിയത്. പുഴയിൽ ഇറങ്ങുന്നതിനെതിന് നിരോധാജ്ഞനിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ചാണ് കുളിക്കാനും മറ്റും ഉപയോഗിച്ചത്. വെള്ളിയാഴ്ച സബ്കലക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് പുഴയിൽ ഇറങ്ങാനും മറ്റും സാധ്യമല്ലന്ന വിലയിരുത്തിയത്. ഇതിൻറെഅടിസ്ഥാനത്തിലാണ് നിരോധം ഏർപ്പെടുത്തിയത്. തൃത്താല എസ്.ഐ മണികണ്ഠൻറെ നേതൃത്വത്തിൽ പൊലീസ് വടംവും കമ്പിവേലിയും കെട്ടി കടവുകളെ നിയന്ത്രിച്ചിരുന്നു.കൂടാതെ രാവും പകലും പൊലീസ് കാവലും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.