സിവിൽ സർവിസ്​ പ്രവേശനോദ്​ഘാടനം

മലപ്പുറം: വിദ്യാഭ്യാസത്തിനായി തുക ചെലവഴിക്കുന്നത് വരും തലമുറക്കുള്ള നിക്ഷേപമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ജനകീയാസൂത്രണ പദ്ധതി പ്രകാരം മലപ്പുറം നഗരസഭ നടപ്പാക്കുന്ന സിവിൽ സർവിസ് അക്കാദമിയിലെ മൂന്നാം ബാച്ചി​െൻറ പ്രവേശനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂർ മുഖ്യാതിഥിയായിരുന്നു. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവർക്ക് നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി.എ. സലീം, പരി മജീദ്, മറിയുമ്മ ശരീഫ്, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗൺസിലർമാരായ ഹാരിസ് ആമിയൻ, കെ.കെ. മുസ്തഫ, കെ.കെ. ഉമ്മർ, മുനിസിപ്പൽ കോഓഡിനേറ്റർ സി.എ. റസാഖ്, പി.കെ. നിംഷിദ് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ് സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫസീന കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. ഫോേട്ടാ:mpm1: മലപ്പുറം നഗരസഭ നടപ്പാക്കുന്ന സിവിൽ സർവിസ് അക്കാദമിയിലെ മൂന്നാം ബാച്ചി​െൻറ പ്രവേശനോദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നു 'മന്ത്രി രാജിവെക്കണം' മലപ്പുറം: ജനങ്ങളുടെ സ്വത്തിനും ജീവനും വില കൽപ്പിക്കാതെ വൈദ്യുതി ബോർഡി​െൻറ കച്ചവടലാഭമാണ് ഇടുക്കി ഡാമിനെ ഇത്ര വലിയ ദുരന്തത്തിലേക്ക് എത്തിച്ചതെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി. ദുരന്തത്തി​െൻറ ഉത്തരവാദിത്വം ഏറ്റെടുത്ത് ൈവദ്യുതി മന്ത്രി രാജിെവക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.പി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.പി. ഉണ്ണി മലപ്പുറം, അസീസ് കൊടിഞ്ഞി, അറക്കൽ കൃഷ്ണൻ, സിയാദ് മാലങ്ങാടൻ, ബാവ ഹാജി, അബ്ബാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.