പൂക്കോട്ടുംപാടം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ അമരമ്പലത്തെ വനിതകൾക്ക് കമ്പ്യൂട്ടർ ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ കോഓഡിനേറ്റർമാരായ പി. അജ്മൽ ഷാഫി, പി. നിസാമുദ്ദീൻ എന്നിവരാണ് പരിശീലനം നൽകിയത്. 200ഓളം വനിതകൾ ക്യാമ്പിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സുരേഷ് കുമാർ കളരിക്കൽ, ഗംഗാദേവി ശ്രീരാഗം, അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ കെ. അനീഷ്, ബിന്ദു പല്ലാട്ട്, കെ. അജിഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.