ഒലിപ്പുഴ ഗതിമാറി ഒഴുകി; പുന്നക്കാട് ജി.എൽ.പി സ്കൂളിന് നഷ്​ടം ലക്ഷങ്ങൾ

കരുവാരകുണ്ട്: ഒലിപ്പുഴ ഗതിമാറി ഒഴുകിയപ്പോൾ കരുവാരകുണ്ട് പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിന് നഷ്ടമായത് ലക്ഷങ്ങൾ. പത്ത് ക്ലാസ്മുറികളിൽ വെള്ളം കയറി. ഇവ പൂർണമായും ചളിയിൽ മുങ്ങി. സ്കൂൾ ഓഫിസിൽ കയറിയ വെള്ളം മുഴുവൻ രേഖകളെയും മുക്കി. കമ്പ്യൂട്ടർ, പ്രിൻറർ, നാല് ലാപ്ടോപ്പുകൾ എന്നിവയും നശിച്ചു. കമ്പ്യൂട്ടർ ലാബിലും വെള്ളം കയറി. അടുക്കളയിലുണ്ടായിരുന്ന പത്ത് ചാക്ക് അരി, പലവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗശൂന്യമായി. പ്രീ പ്രൈമറി ക്ലാസുകൾ, ഓഡിറ്റോറിയം എന്നിവയിലെ ഫർണിച്ചറുകൾ ഒലിച്ചുപോയി. ഗ്രാമപഞ്ചായത്തിലെ പ്രൈമറി സ്കൂളുകൾക്ക് നൽകാനായി സ്കൂൾ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന രണ്ടാം ഭാഗം പാഠപുസ്തകങ്ങളും ചളിയിൽ മുങ്ങി. പാചകപ്പുരയുടെ ചുറ്റുമതിൽ തകർന്നു. ടോയ്ലറ്റുകളും ചളിയിൽ മുങ്ങി. സ്കൂളിൽ മാത്രം 15 ലക്ഷം രൂപയുടെ നാശമുണ്ടായതായാണ് ഗ്രാമപഞ്ചായത്ത് കണക്കാക്കിയത്. എം.ഐ. ഷാനവാസ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, അഡ്വ. എം. ഉമ്മർ എം.എൽ.എ, ഡി.ഡി.ഇ ടി.പി. നിർമലദേവി തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.